നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ

By Syndicated , Malabar News
walayar case
Representational image
Ajwa Travels

പാലക്കാട്: മക്കൾക്ക് നീതി കിട്ടും വരെ സമരം തുടരുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സിബിഐ അന്വേഷണത്തിന് സർക്കാരിന്റെ ഇടപെടലില്ല. മക്കളുടേത് കൊലപാതകം തന്നെയെന്ന് സിബിഐക്ക് മനസിലായി എന്നാണ് താൻ കരുതുന്നതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിച്ച ഇവർക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ അഞ്ചാം സ്‌ഥാനമാണ് വാളയാർ കുട്ടികളുടെ അമ്മയ്‌ക്ക് ധർമ്മടത്തെ ജനങ്ങൾ നൽകിയത്.

Read also: തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE