തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചുപണി ആവശ്യമെന്ന് കെസി ജോസഫ്

By Staff Reporter, Malabar News
KC-Joseph
കെസി ജോസഫ്

കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ സമൂലമായ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. ഒരു വ്യക്‌തിയെ ചൂണ്ടിയല്ല പറയുന്നതെന്നും താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക്, കോൺഗ്രസ് പ്രവർത്തകർക്ക് ആത്‌മവിശ്വാസം പുനഃസ്‌ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടാകണം; ജോസഫ് പറഞ്ഞു.

സംസ്‌ഥാനത്തെ കോൺഗ്രസിനും യുഡിഎഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ കെസി ജോസഫ് കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണമെന്നും ആവശ്യപ്പെട്ടു.

പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാൻ കോൺഗ്രസിന് സാധിക്കില്ല; അദ്ദേഹം പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു എന്നും അവർ പലപ്പോഴും ആ ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്നും ജോസഫ് കൂട്ടിച്ചേർത്തു. ‘തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം ബന്ധപ്പെട്ട് അവരുടെ ആശങ്ക പരിഹരിക്കാൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. അതിൽ വലിയൊരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങിൽ ഉണ്ടായില്ല; ജോസഫ് വ്യക്‌തമാക്കി.

ജോസ് കെ മാണിക്ക് സിപിഎമ്മുമായി നേരത്തെ മുതൽ തന്നെ ബന്ധമുണ്ടായിരുന്നു എന്നും കെസി ജോസഫ് ആരോപിച്ചു. ആ കക്ഷിയെ എൽഡിഎഫിൽ കൊണ്ടെത്തിച്ചത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും എന്നാൽ, വലിയ സ്വാധീനമുള്ള അദ്ദേഹത്തിന് പാലായിൽ വിജയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്ത് ഓക്‌സിജൻ ക്ഷാമമില്ലെന്ന് കേന്ദ്രം; നീതിപൂർവം ഉപയോഗിക്കാൻ നിർദ്ദേശം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE