യോഗി ആദിത്യനാഥിന്​ വധഭീഷണി; ശേഷിക്കുന്നത് നാല് ദിവസമെന്ന് സന്ദേശം

By Syndicated , Malabar News
Yogi Adityanath Contributes ₹ 2 Lakh For Ram Temple Construction In Ayodhya
Yogi Adityanath

ലഖ്‌നൗ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. ഇനി​ നാലു ദിവസം മാത്രമാണ്​ യോഗിക്ക് ബാക്കിയുള്ളതെന്ന്​ അജ്‌ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. എമർജന്‍സി നമ്പറായ 112ലാണ്​ യുപി പോലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​.

സംഭവത്തിൽ​ കേസ്​ രജിസ്‌റ്റർ ചെയ്‌ത പോലീസ്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്​തു. ഏപ്രിൽ 29ന്​ വൈകീട്ടാണ്​ ഭീഷണി സന്ദേശം ലഭിച്ചത്​. കഴിഞ്ഞവർഷം സെപ്‌റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി യുപി മുഖ്യമന്ത്രിക്ക് വധഭീഷണി വന്നിരുന്നു

കഴിഞ്ഞ നവംബറിൽ വന്ന ഭീഷണിക്ക് പിന്നിൽ 15കാരൻ ആയിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്​ നടത്തിയ ​അന്വേഷണത്തിൽ കൗമാരക്കാരനെ കണ്ടെത്തുകയും പിന്നീട് ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്‌തു. നിലവിൽ വിവിഐപി​ സുരക്ഷയിലാണ്​ യോഗി ആദിത്യനാഥ്​.

Read also: നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE