മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി സിആർപിഎഫ്. ഇവരെ വധിക്കാൻ 11 ചാവേറുകളെ നിയോഗിച്ചെന്ന ഭീഷണി ഇ–മെയിൽ ലഭിച്ചതായി സിആർപിഎഫ് അറിയിച്ചു.
ആരാധനാലയങ്ങളും മറ്റു പ്രധാന കേന്ദ്രങ്ങളും ആക്രമിക്കുമെന്നുമുള്ള സൂചനകളും മെയിലിൽ ഉണ്ട്. കുറച്ചു ദിവസം മുൻപാണ് മെയിൽ മുംബൈ ഹെഡ് ഓഫീസിൽ കിട്ടിയത്. സംഭവത്തിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ അന്വേഷണം ആരംഭിച്ചതായും സിആർപിഎഫ് വ്യക്‌തമാക്കി.
Also Read: മൊയീൻ അലിയെ അധിക്ഷേപിച്ച് ട്വീറ്റ്; തസ്‌ലീമ നസ്‌റിനെതിരെ ജോഫ്ര ആർച്ചർ