കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഓക്സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍ സ്ഥാപിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്ളാന്റ് നിര്‍മാണത്തോടൊപ്പം പൈപ്പ് വഴി ഓക്സിജന്‍ വിതരണത്തിനുളള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും എംവി ഗോവിന്ദന് അറിയിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളെ നേരില്‍കണ്ടും എംഎൽഎ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയിരുന്നു.
തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സൺ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്മാന് കല്ലിങ്കല്‍ പത്മനാഭന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എ ശുശീല്‍, ഡിപിഎം പികെ അനില്‍കുമാര്‍ എന്നിവരും എംവി ഗോവിന്ദനൊപ്പം ആശുപത്രി സന്ദർശിച്ചു.
Malabar News: കാസർഗോഡ് ഓക്സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു