കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു

By Staff Reporter, Malabar News
Oxygen war room Kerala
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ ശേഖരണം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ഓക്‌സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്‌സിജൻ വാർ റൂമും സജ്‌ജമാക്കി.

കാഞ്ഞങ്ങാട് സയൻസ് പാർക്കിലെ ഡിപിഎംഎസ്‌യുവിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂം ഒരുക്കിയത്. ജില്ലാതല സമിതിയിൽ എഡിഎം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എന്നിവരുണ്ടാകും. ഇവരും ജില്ലാ പോലീസ്‌ മേധാവി, ആർടിഒ എന്നിവരുമാണ് വാർ റൂമിലെ നോഡൽ ഓഫീസർമാർ.

ജില്ലാ മെഡിക്കൽ ഓഫീസർ വാർ റൂമിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കും. ജില്ലാ പോലീസ്‌ മേധാവി, ആർടിഒ എന്നിവർ ഇവിടേക്ക് ആവശ്യമുള്ള ഉദ്യോഗസ്‌ഥരെ വിന്യസിക്കും. ഡാറ്റാ എൻട്രിക്ക് വേണ്ട അധ്യാപകരെ ഡിഡിഇ ആയിരിക്കും നിയോഗിക്കുക.

Read Also: നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE