നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ

By Desk Reporter, Malabar News

തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെയാണ് നഷ്‌ടമായതെന്ന് അദ്ദേഹം പറഞ്ഞു. ​കേരള സമൂഹത്തെ മാറ്റിമറിച്ച ചുരുക്കം രാഷ്‌ട്രീയ നേതാക്കളിൽ ഒരാളായിരുന്നു കെആർ ​ഗൗരിയമ്മ. കേരളത്തിലെ കാർഷിക പരിഷ്‌കരണമുൾപ്പടെ നിരവധി പുരോഗമനപരമായ നിയമ നിർമാണങ്ങൾ നടത്തുന്നതിൽ ​ഗൗരിയമ്മയുടെ കയ്യൊപ്പുണ്ട്; കാനം പറഞ്ഞു.

“അൽപകാലം ഗൗരിയമ്മയോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അഴിമതി നിരോധന നിയമം ഉൾപ്പടെയുള്ളവയുടെ പണിപ്പുരയിൽ അവരോടൊപ്പം നിയമസഭാ പ്രവർത്തനങ്ങളിൽ സഹകരിക്കാനും അവസരം ഉണ്ടായി. ആ സന്ദർഭങ്ങളിലെല്ലാം സമൂഹത്തിന്റെ മാറ്റം മുന്നിൽക്കണ്ട് നിയമനിർമാണം നടത്തണം എന്ന് പറഞ്ഞിട്ടുള്ള നേതാവാണ് ​ഗൗരിയമ്മ. ​ഗൗരിയമ്മയുടെ ജീവിതം പോരാട്ടങ്ങളുടെ ഒരു കാലത്തെ ജ്വലിക്കുന്ന ചരിത്രമാണ്,”- അദ്ദേഹം അനുസ്‌മരിച്ചു.

“പാർട്ടി വിട്ടപ്പോഴും തുടർന്ന് സാമൂഹിക പ്രവർത്തനവും രാഷ്‌ട്രീയ പ്രവർത്തനവുമായി മുമ്പോട്ട് പോയ സന്ദർഭങ്ങളിലുമെല്ലാം ഗൗരിയമ്മയുമായി വ്യക്‌തിബന്ധം നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തിൽ ജ്വലിക്കുന്ന ഒരു താരത്തെ നമുക്ക് നഷ്‌ടപ്പെട്ടു. ​ഗൗരിയമ്മയുടെ വേർപാടിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു,”- കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

Also Read:  ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE