തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കും; എംവി ഗോവിന്ദൻ

By Staff Reporter, Malabar News
taliparamba taluk hospital
Ajwa Travels

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്‌ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍ സ്‌ഥാപിക്കുകയെന്ന് അദ്ദേഹം വ്യക്‌തമാക്കി.

പ്ളാന്റ് നിര്‍മാണത്തോടൊപ്പം പൈപ്പ് വഴി ഓക്‌സിജന്‍ വിതരണത്തിനുളള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മേഖല പൂര്‍ണ്ണ സജ്‌ജമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ ഭരണാധികാരികളെ നേരില്‍കണ്ടും എംഎൽഎ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയിരുന്നു.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സൺ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്‌മനാഭന്‍, ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷ നബീസ ബീവി, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എ ശുശീല്‍, ഡിപിഎം പികെ അനില്‍കുമാര്‍ എന്നിവരും എംവി ഗോവിന്ദനൊപ്പം ആശുപത്രി സന്ദർശിച്ചു.

Malabar News: കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE