കണ്ണൂർ: ജില്ലയിൽ വാടകയ്ക്ക് വീടെടുത്ത് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന യുവാവിനെ എക്സൈസ് പിടികൂടി. ഒന്നര മാസത്തോളമായി ഇയാൾ ചൊക്ളിയിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു.
സംസ്ഥാനത്തിന് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തിക്കൊണ്ട് വന്ന് ജില്ലയിലെ പ്രധാന ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
Read also: കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ