കണ്ണൂർ : ശക്തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്സിനേഷന് വേണ്ടി രജിസ്റ്റർ ചെയ്ത ആളുകൾക്ക് തിങ്കളാഴ്ച വാക്സിൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇതേ തുടർന്നാണ് വിവിധ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചത്. കണ്ണൂരിനോപ്പം കോഴിക്കോട്, മലപ്പുറം, വയനാട് കാസർഗോഡ് എന്നീ ജില്ലകളിലും നാളെ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴക്കുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിൽ ജില്ലയിൽ എല്ലാവിധ തയ്യാറെടുപ്പുകളും പൂർത്തിയാക്കി.
Read also : തിരുവനന്തപുരത്ത് തീരദേശ മേഖലകളിൽ കടലാക്രമണം ശക്തം; നൂറുകണക്കിന് വീടുകൾ തകർന്നു