വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

By Syndicated , Malabar News
excise-jpg
Ajwa Travels

കണ്ണൂർ: ജില്ലയിൽ വാടകയ്‌ക്ക്‌ വീടെടുത്ത് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. ഒന്നര മാസത്തോളമായി ഇയാൾ ചൊക്‌ളിയിൽ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു.

സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തിക്കൊണ്ട് വന്ന് ജില്ലയിലെ പ്രധാന ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാളെ ചോദ്യം ചെയ്‌തതിൽ നിന്ന് കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളെ കുറിച്ച് എക്‌സൈസിന്‌ വിവരം ലഭിച്ചിട്ടുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ്‌ സർക്കിൾ ടീമും കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Read also: കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE