കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി

By Desk Reporter, Malabar News
bjp_asianet

കോഴിക്കോട്: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് പ്രതിനിധിയെ ഇറക്കി വിട്ടത്.

വാര്‍ത്താ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ പുറത്തു പോകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം പാര്‍ട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അതില്‍ തനിക്ക് വെള്ളം ചേര്‍ക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ കേന്ദ്ര സഹമന്ത്രി വി മുരളീധരനും തന്റെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഇറക്കിവിട്ടിരുന്നു.

Read also: ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE