കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോറി ഡ്രൈവർ ആബിദ് ഖാൻ പഠാന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പി സനൽകുമാർ നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറിയുടെ പിന്നിലെ നമ്പർ മറഞ്ഞുകിടന്നതിന് 5,000 രൂപ പിഴയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ചേമഞ്ചേരി വെറ്റിലപ്പാറ റഷീദ കോട്ടേജിൽ അബ്ദുൽ മനാഫ് (47) ആണ് ലോറിയിടിച്ച് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ദേശീയ പാതയിൽ നഗരസഭ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
Also Read: പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ