ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; ഡ്രൈവർക്കെതിരെ നടപടി

By News Desk, Malabar News
Accident in Kannur
Representational Image
Ajwa Travels

കൊയിലാണ്ടി: ബൈക്ക് യാത്രക്കാരൻ ലോറിയിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടിയെടുത്തത് മോട്ടോർ വാഹന വകുപ്പ്. ലോ​റി ഡ്രൈ​വ​ർ ആ​ബി​ദ് ഖാ​ൻ പ​ഠാ​ന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്​​പെ​ക്​​ട​ർ പി ​സ​ന​ൽ​കു​മാ​ർ ന​ൽ​കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ലോ​റി​യു​ടെ പിന്നിലെ ന​മ്പ​ർ മ​റ​ഞ്ഞു​കി​ട​ന്ന​തി​ന് 5,000 രൂ​പ പി​ഴയും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ചേ​മ​ഞ്ചേ​രി വെ​റ്റി​ല​പ്പാ​റ റ​ഷീ​ദ കോ​ട്ടേ​ജി​ൽ അ​ബ്​​ദു​ൽ മ​നാ​ഫ് (47) ആണ് ലോറിയിടിച്ച് മരിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് ദേ​ശീ​യ പാ​ത​യി​ൽ ന​ഗ​ര​സ​ഭ ബ​സ് ​​സ്‌റ്റാൻഡിന് സമീപമായിരുന്നു അപകടം.

Also Read: പ്രതീക്ഷിച്ച മൂന്ന് കാര്യങ്ങൾ പരാമർശിച്ചില്ല, നയപ്രഖ്യാപനം ആവർത്തനം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE