കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെകെ നാസറിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ പിടികൂടി.
നാസർ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പോലീസ് അറിയിച്ചു.
താമരശ്ശേരി കുടുക്കില്‍ ഉമ്മരം അങ്ങാടിയില്‍നിന്ന് ഹാന്‍സ്, കൂള്‍ എന്നിവ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്റ്റിയന്, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Malabar News: ആലക്കോട് ചാരായവുമായി യുവാവ് പിടിയിൽ