കണ്ണൂർ: ആലക്കോട് ചാരായവുമായി യുവാവ് അറസ്‌റ്റിലായി. ഉദയഗിരി, ശാന്തിപുരം, അരിവിളഞ്ഞ പോയിൽ, മൂന്നാംത്തോട് എന്നീ പ്രദേശങ്ങളിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ശാന്തിപുരം-അമ്പലപ്പടി സ്വദേശി ആമക്കാട്ട് വീട്ടിൽ ജോജോയെ പിടികൂടിയത്. ഇയാളിൽ നിന്നും 5 ലിറ്റർ ചാരായം പിടികൂടി.
എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു. എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവെന്റീവ് ഓഫിസർ പിആർ സജീവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
പ്രിവെന്റീവ് ഓഫിസർ (ഗ്രേഡ്) സാജൻ കെകെ, സിഇഒമാരായ രഞ്‌ജിത് കുമാർ പിഎ, സുരേന്ദ്രൻ എം, ധനേഷ് വി, ശ്രീജിത്ത് വി, മുനീർ എംബി, ജോജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Malabar News: ഉത്തരവിന് പുല്ലുവില; ഭാരതപ്പുഴയിൽ കാലികളെ കൂട്ടത്തോടെ മേയാൻ വിടുന്നു