അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്സ് പരിസരത്ത് ബഹളം ഉണ്ടാക്കിയിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇതറിഞ്ഞ് സ്ഥലത്ത് എത്തിയ എസ്ഐക്കും സംഘത്തിനും നേരെ യുവാക്കൾ കത്തി വീശുകയായിരുന്നു.
ആക്രമത്തിൽ അമ്പലവയൽ എസ്ഐ അനൂപ്, എഎസ്ഐ ശ്രീധരൻ, സിവിൽ പോലീസ് ഓഫിസർ ശിവദാസൻ എന്നിവർക്ക് പരിക്കേറ്റു. അറസ്റ്റിലായ അനിൽകുമാർ അമ്പലവയൽ ആർഎആർഎസിലെ ജീവനക്കാരനാണ്. മദ്യപിച്ചെത്തി അതിക്രമം നടത്തിയതിന് ഇയാൾക്ക് എതിരെ മുൻപും കേസെടുത്തിട്ടുണ്ട്.
Read also: ‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്റ്റര്‍ ചെയ്തത് 8 കേസുകൾ