പോലീസിന് നേരെ ആക്രമണം; 2 പേർ പിടിയിൽ

By Trainee Reporter, Malabar News

അമ്പലവയൽ: പോലീസിനെ കത്തി വീശി ആക്രമിച്ച രണ്ടുപേർ പിടിയിൽ. ചുള്ളിയോട് സ്വദേശികളും സഹോദരങ്ങളുമായ വലിയ വീട്ടിൽ അനിൽകുമാർ, സുനിൽകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മദ്യപിച്ച് എത്തിയ ഇവർ ഇരുവരും അമ്പലവയൽ ആർഎആർഎസ് കോട്ടേഴ്‌സ്‌ പരിസരത്ത് ബഹളം ഉണ്ടാക്കിയിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇതറിഞ്ഞ് സ്‌ഥലത്ത് എത്തിയ എസ്‌ഐക്കും സംഘത്തിനും നേരെ യുവാക്കൾ കത്തി വീശുകയായിരുന്നു.

ആക്രമത്തിൽ അമ്പലവയൽ എസ്‌ഐ അനൂപ്, എഎസ്‌ഐ ശ്രീധരൻ, സിവിൽ പോലീസ് ഓഫിസർ ശിവദാസൻ എന്നിവർക്ക് പരിക്കേറ്റു. അറസ്‌റ്റിലായ അനിൽകുമാർ അമ്പലവയൽ ആർഎആർഎസിലെ ജീവനക്കാരനാണ്. മദ്യപിച്ചെത്തി അതിക്രമം നടത്തിയതിന് ഇയാൾക്ക് എതിരെ മുൻപും കേസെടുത്തിട്ടുണ്ട്.

Read also: ‘മുട്ടില്‍’ മോഡല്‍ മരംമുറി കാസര്‍ഗോഡും; രജിസ്‌റ്റര്‍ ചെയ്‌തത്‌ 8 കേസുകൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE