കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തന്റെ ആരാധകർക്ക് സഹായഹസ്തവുമായി തമിഴ് സൂപ്പർ താരം സൂര്യ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഫാൻസ് ക്ളബ് അംഗങ്ങൾക്ക് ധനസഹായം എത്തിച്ചിരിക്കുകയാണ് താരം.
ഫാൻസ് ക്ളബ്ബിലെ 250 ഓളം പേർക്കാണ് സൂര്യ സഹായധനം എത്തിച്ചിരിക്കുന്നത്. 5000 രൂപ വീതമാണ് അദ്ദേഹം നൽകിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു. ആവശ്യമുള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകണമെന്നും സൂര്യ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.
അതേസമയം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 40‘ലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ഈ ചിത്രത്തിൽ സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ‘സുരറൈ പോട്ര്’ ആണ് സൂര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
Read Also: ‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും