കോവിഡ്, ലോക്ക്ഡൗൺ; ദുരിതത്തിലായ ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ

By Staff Reporter, Malabar News
suriya
സൂര്യ

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തന്റെ ആരാധകർക്ക് സഹായഹസ്‌തവുമായി തമിഴ് സൂപ്പർ താരം സൂര്യ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്‌ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക് ധനസഹായം എത്തിച്ചിരിക്കുകയാണ് താരം.

ഫാൻസ് ക്‌ളബ്ബിലെ 250 ഓളം പേർക്കാണ് സൂര്യ സഹായധനം എത്തിച്ചിരിക്കുന്നത്. 5000 രൂപ വീതമാണ് അദ്ദേഹം നൽകിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് താരം പണം അയക്കുകയായിരുന്നു. ആവശ്യമുള്ളവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകണമെന്നും സൂര്യ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.

അതേസമയം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ‘സൂര്യ 40‘ലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന ഈ ചിത്രത്തിൽ സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധ കൊങ്കര സംവിധാനം ചെയ്‌ത ‘സുരറൈ പോട്ര്’ ആണ്‌ സൂര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Read Also: ‘ചെരാതുകൾ’ ട്രെയിലര്‍; ജൂലൈ 11ന് മമ്മൂട്ടി റിലീസ് ചെയ്യും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE