കണ്ണൂര്‍: കൂടാളിയില് വന്‍ വ്യാജ മദ്യവേട്ട. കൂടാളി യുപി സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ 279 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശി മുഹമ്മദ് അഷ്റഫ് (55), മട്ടന്നൂര്‍ സ്വദേശി സിപി അസ്കര്‍ (30) എന്നിവരെ അറസ്റ്റ് ചെയ്തു. മദ്യക്കടത്തു സംഘത്തിലെ പ്രധാനി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു .
മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും മാരുതി കാറും കസ്റ്റഡിയിൽ എടുത്തു. ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന മദ്യക്കുപ്പികള്‍ മിനിലോറിയിൽ നിന്ന് കാറിലേക്ക് മാറ്റുന്നതിന് ഇടയിലാണ് സംഘം പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ വി സുധീര്‍, സ്ക്വാഡ് അംഗം പി ജലീഷ്, ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പിടി സജിത്ത്, കെ നിവിന്‍, എക്സൈസ് ഡ്രൈവര്‍ എന്‍ ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
Read also: റൗണ്ട്സിനിടെ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു