റൗണ്ട്‌സിനിടെ കുഴഞ്ഞുവീണ് ഡോക്‌ടർ മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

കണ്ണൂർ: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്‌ടർ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂരിലെ പ്രശസ്‌ത ശിശുരോഗ വിദഗ്‌ധനും മെഡ് ക്ളിനിക് ഉടമയുമായ കക്കാട് ജോർജാൻ സ്‌കൂളിന് സമീപം ‘മിലനി’ൽ ഡോ. എസ്‌വി അൻസാരിയാണ് (59) മരിച്ചത്. രോഗികളെ പരിശോധിക്കുന്നതിനിടെ വ്യാഴാഴ്‌ചയാണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് ഡോക്‌ടർ കുഴഞ്ഞുവീണത്. ഉടൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പരേതരായ പീഡിയാട്രിക് ഡോക്‌ടറും റഷീദ് ക്ളിനിക് ഉടമയുമായ എകെ കാദർകുഞ്ഞിന്റെ മകനാണ്. മാതാവ്: കുഞ്ഞാമിന. ഭാര്യ: ഡോ. സവിത അൻസാരി. മക്കൾ: ഡോ. ജസീം അൻസാരി (ബെംഗളൂരു), ഡോ. ഹൈബ അൻസാരി (കൊല്ലം). മരുമക്കൾ: ഫഹദ്, ഡോ. ഷമീന.

Read also: കൊച്ചി പീഡനം; മാര്‍ട്ടിന്‍ ജോസഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE