ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗ് 2021-22 സീസണിന്റെ മൽസരക്രമം പുറത്തുവിട്ടു. ഓഗസ്റ്റ് 14നാണ് മൽസരങ്ങൾ ആരംഭിക്കുക. മൽസരങ്ങൾക്ക് പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് സൂചനയുണ്ട്. അതേസമയം ആദ്യ ദിനം തന്നെ വമ്പൻ പോരാട്ടങ്ങളാണ് പ്രീമിയർ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്.
ആദ്യ ദിനത്തിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന, നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ടോട്ടനം ഹോട്സ്പറിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ ലീഡ്സ് യുണൈറ്റഡിനെയും നേരിടും. സിറ്റി ടോട്ടനത്തിനെതിരെ എവേ മൽസരമാണ് കളിക്കുക. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലാണ് മാറ്റുരക്കാൻ എത്തുന്നത്.
ഇവർക്ക് പുറമെ ചെൽസി – ക്രിസ്റ്റൽ പാലസ്, ആഴ്സണൽ – ബ്രെൻ്റ്ഫോർഡ്, ലിവർപൂൾ – നോർവിച്ച് എന്നീ മൽസരങ്ങളും ആദ്യ ദിനം നടക്കും. ഇക്കുറി ബ്രെന്റ്ഫോഡ്, നോർവിച്ച് സിറ്റി, വാറ്റ്ഫോർഡ് എന്നീ ടീമുകളാണ് സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്നത്.
Read Also: ‘ആറാട്ട് തിയേറ്ററില്‍ തന്നെ’; റിലീസ് ഒക്ടോബര്‍ 14നെന്ന് ബി ഉണ്ണികൃഷ്ണന്