‘ആറാട്ട് തിയേറ്ററില്‍ തന്നെ’; റിലീസ് ഒക്‌ടോബര്‍ 14നെന്ന് ബി ഉണ്ണികൃഷ്‌ണന്‍

By Staff Reporter, Malabar News
aarattu movie

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ആറാട്ടി’ന്റെ റിലീസ് ഒക്‌ടോബർ 14ന്. ബി ഉണ്ണികൃഷ്‌ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൂജാ അവധി സമയത്ത് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍ നിര്‍മാതാക്കളുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

മോഹൻലാൽ ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ്. അടുത്തിടെ ഇറങ്ങിയ ‘ആറാട്ടി’ന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ചില കാരണങ്ങളാല്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍’ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെ’ന്ന് ബി ഉണ്ണികൃഷ്‌ണന്‍ നേരത്തെ പറഞ്ഞിരുന്നു. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടി’ല്‍ നായികയായി എത്തുന്നത്.

വിജയ് ഉലകനാഥ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ നെടുമുടി വേണു, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരും അണിനിരക്കുന്നു.

സമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രാഹുല്‍ രാജ് ഈണം പകരുന്ന ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വ്വഹിക്കുന്നത് ജോസഫ് നെല്ലിക്കലാണ്.

Read Also: വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE