വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു

By Trainee Reporter, Malabar News
covid vaccine
Representational image
Ajwa Travels

ചെന്നൈ: കോവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന തമിഴ്‌നാടിന് വീണ്ടും വാക്‌സിൻ അനുവദിച്ച് കേന്ദ്രം. ചൊവ്വാഴ്‌ച 6,16,660 ഡോസ് വാക്‌സിനുകളാണ് സംസ്‌ഥാനത്ത്‌ എത്തിച്ചത്. കനത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുവെന്ന് തമിഴ്‌നാട് കഴിഞ്ഞയാഴ്‌ച കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്‌ച 3.65 ലക്ഷം കോവിഷീൽഡ്‌ വാക്‌സിൻ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറര ലക്ഷം വാക്‌സിൻ കൂടി അനുവദിച്ചത്.

കോവിഡ് വാക്‌സിനേഷനിൽ തമിഴ്‌നാട് വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സംസ്‌ഥാന ജനസംഖ്യയുടെ 9 ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയതെതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജനസംഖ്യാനുപാതം പരിഗണിച്ചല്ല കേന്ദ്രം വാക്‌സിൻ വിതരണം ചെയ്‌തതെന്ന് തമിഴ്‌നാട് ആരോപണം ഉന്നയിച്ചിരുന്നു. സംസ്‌ഥാനത്തെ 37 ജില്ലകളിൽ 36 ഇടത്തും വാക്‌സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിൻ അനുവദിച്ചത്.

Read also: ഗ്രീൻ ഫംഗസ്; രാജ്യത്ത് ആദ്യം, രോഗബാധ ഇൻഡോറിലെ കോവിഡ് മുക്‌തനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE