വിരുദുനഗര്‍: തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമാണ ശാലയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി തൊഴിലാളികൾക്ക് സ്ഫോടനത്തില്‍ പൊള്ളലേറ്റിട്ടുണ്ട്.
അനധികൃതമായാണ് പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്. പടക്കശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊള്ളലേറ്റവരെ വിരുദുനഗർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read: കടയ്ക്കാവൂര്‍ പോക്സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷന്