വർക്കലയിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം

By Staff Reporter, Malabar News
Sexual Assault
Representational Image
Ajwa Travels

തിരുവനന്തപുരം: വർക്കല ബീച്ചിൽ വിദേശ വനിതകൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമമെന്ന് പരാതി. യുകെ, ഫ്രാൻസ് സ്വദേശിനികളായ മൂന്ന് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവമ്പാടി ബീച്ചിൽ തിങ്കളാഴ്‌ച രാത്രി നടക്കാനിറങ്ങിയ ഇവർക്ക് നേരെ അതിക്രമമുണ്ടായതായി പരാതിയിൽ പറയുന്നു.

തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. ബീച്ചിൽ നടക്കാനിറങ്ങിയ തങ്ങൾക്ക് നേരെ ചിലർ നഗ്‌നതാ പ്രദർശനം നടത്തിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നും ഇവർ പരാതിയിൽ പറയുന്നു.

വർക്കലയിലെ ഒരു ഹോം സ്‌റ്റേയിലാണ് കഴിഞ്ഞ എട്ട് മാസമായി മൂന്ന് പേരും താമസിക്കുന്നത്. ഇവർക്കൊപ്പം കഴിയുന്ന മുംബൈ സ്വദേശിനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇവർ വ്യക്‌തമാക്കി. വർക്കല പോലീസ് സ്‌റ്റേഷനിലാണ് വനിതകൾ പരാതി നൽകിയിരിക്കുന്നത്.

Most Read: ലക്ഷദ്വീപിൽ സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE