കാസർഗോഡ്: ഫൈബർ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മൽസ്യ തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരാണ് അപകടത്തിൽ പെട്ടത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം. തോണിയിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മണിക്കുട്ടൻ, രവി,ശശി, ഷിബിൻ എന്നിവർ നീന്തി രക്ഷപെട്ടു. കാണാതായവർക്കായി തീരദേശ പോലീസും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.
Also Read: ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം