കോഴിക്കോട്: നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് റോഡ് പാർക്ക് ഉൽഘാടനം ചെയ്തു . പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാർക്കിന്റെ ഉൽഘാടനം ഓൺലൈൻ വഴി നിർവഹിച്ചത്. പാർക്കിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് മന്ത്രി പറഞ്ഞു. 2.15 കോടി രൂപയുടെ നവീകരണ പ്രവർത്തികളാണ് ബട്ട് റോഡ് ബീച്ചിൽ നടത്തിയത്.
സ്കേറ്റിങ് ട്രാക്ക്, കുളത്തിന് സമീപം നിർമിക്കുന്ന സംഗീതത്തോട് കൂടിയ ജലധാരയുമാണ് പാർക്കിലെ പ്രധാന ആകർഷണം. കൂടാതെ, സൈക്കിൾ സവാരിക്ക് പ്രത്യേക പാതയും, സ്റ്റേജ്, നടപ്പാത, കുട്ടികളുടെ പാർക്ക്, കഫ്റ്റിരിയ, എന്നിവയും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ആർക്കിടെക്റ്റ് നൗഫലിന്റെ രൂപകൽപനയിൽ ജില്ലാ നിർമിതി കേന്ദ്രമാണ് പാർക്കിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ സാംബശിവറാവു, എംകെ രാഘവൻ എംപി, മേയർ ബീന ഫിലിപ്പ്, മുൻ എംഎൽഎ എ പ്രദീപ്കുമാർ, ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, വിനോദ സഞ്ചാര വകുപ്പ് മേഖലാ ജോ.ഡയറക്ടർ സിഎൻ അനിതകുമാരി, എംകെ മഹേഷ്, പി പ്രസീന, സിപി സുലൈമാൻ, സിപി ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Also Read: ഫൈസർ അടിയന്തര ഉപയോഗ അനുമതി തേടിയിട്ടില്ല; ഡിസിജിഐ