കോഴിക്കോട് സ്വകാര്യ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം

By Staff Reporter, Malabar News
Ajwa Travels

കോഴിക്കോട്: നഗരത്തിലെ ഇലക്‌ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇംഗ്ളീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്‌സ്‌ സ്‌ഥലത്തെത്തിയാണ് തീയണച്ചത്. ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഗോഡൗണിത്. കെട്ടിടത്തില്‍ വൈദ്യുതിയുമില്ല.

പിന്നെയെങ്ങനെ ഇവിടെ തീ പടര്‍ന്നുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇലക്‌ട്രോണിക് സാധനങ്ങള്‍ കൊണ്ടുവരുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളും മറ്റുമാണ് തീപിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. ജോലിക്കാരും മറ്റും ഇല്ലാത്തതിനാൽ ആർക്കും പരിക്കില്ലെന്നും കാര്യമായ നാശനഷ്‌ടങ്ങൾ ഇല്ലെന്നുമാണ് സൂചന.

Read Also: ബിജെപിയും മോദിയും രണ്ട് ഹിന്ദുസ്‌ഥാൻ ഉണ്ടാക്കാൻ ശ്രമിക്കുന്നു; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE