അബുദാബി : യുഎഇയിൽ കോവിഡ് കേസുകൾ 1500ന് മുകളിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 1,513 പേർക്കാണ് യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,44,114 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1,489 പേർ കൂടി കോവിഡ് മുക്തരായതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 6,22,301 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 19,966 ആണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 1,847 പേർ കോവിഡിനെ തുടർന്ന് മരിച്ചതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 2,87,544 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 59.6 ദശലക്ഷമായി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read also : പുതിയ കളികള്‍ തുടങ്ങാനാണ് കേന്ദ്ര നീക്കം; പുനസംഘടനയിൽ മഹുവ മൊയ്ത്ര