തൃശൂർ: കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അന്വേഷണം അവസാന ഘട്ടത്തിൽ എത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചിരുന്നു.
അതിനിടെ കള്ളപ്പണക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കവര്‍ച്ച ചെയ്ത പണം മുഴുവന്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ സ്പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അംഗീകരിക്കാതിരുന്ന സാഹചര്യത്തിലാണ് കേസിലെ ആറ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read Also: ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ