ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ

By Staff Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. മദ്യ വിൽപനയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കോടതി നി‍ർദ്ദേശിച്ച പശ്‌ചാത്തത്തിലാണ് ഓൺലൈൻ മദ്യ വിൽപനയെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി വ്യക്‌തമാക്കിയത്.

സിക വൈറസ് വ്യാപനം മുൻനി‍ർത്തി തദ്ദേശ സ്‌ഥാപനങ്ങൾ മുൻകയ്യെടുത്ത് വാ‍ർഡ് തലം മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ആരോ​ഗ്യ വകുപ്പുമായി ചേ‍ർന്നാവും തദ്ദേശ സ്‌ഥാപനങ്ങളിൽ ശുചീകരണ പ്രവ‍ർത്തനങ്ങൾ നടത്തുക. കൊതുക് നശീകരണത്തിനായി ഫോ​ഗിം​ഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

Read Also: ജിഎസ്‌ടി വിഹിതമായി കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE