നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച കസ്‌റ്റംസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം

By Staff Reporter, Malabar News
sumith kumar
സുമിത് കുമാര്‍
Ajwa Travels

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച കൊച്ചി പ്രിവന്റീവ് കസ്‌റ്റംസ്‌ കമ്മീഷണര്‍ സുമിത് കുമാറിന് സ്‌ഥലം മാറ്റം. ജിഎസ്‌ടി കമ്മീഷണറായാണ് മാറ്റം. രാജേന്ദ്ര കുമാറാണ് പുതിയ കസ്‌റ്റംസ്‌ കമ്മീഷണര്‍. സംസ്‌ഥാനത്ത് അടുത്തകാലത്ത് പുറത്തുവന്ന മിക്ക സ്വര്‍ണക്കടത്ത് കേസുകളും കണ്ടുപിടിച്ച ഉദ്യോഗസ്‌ഥനായിരുന്നു സുമിത് കുമാര്‍.

തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസന്വേഷണം നടക്കവെയാണ് ഇപ്പോൾ സുമിത് കുമാറിനെ സ്‌ഥലം മാറ്റിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സുമിത് കുമാറെടുത്ത നിലപാട് മൂലമാണ് കോൺസുലേറ്റിന്റെ എതിർപ്പ് മറികടന്ന് നയതന്ത്ര ബാഗേജ് തുറന്ന് പരിശോധിച്ചത്. നേരത്തെ കസ്‌റ്റംസ്‌ ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജനേയും സ്‌ഥലം മാറ്റിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് വലിയ രീതിയിൽ ചർച്ചയായിരുന്ന സമയത്തായിരുന്നു ഇത്.

Read Also: സംസ്‌ഥാനത്തെ കടകൾ തുറക്കൽ; മുഖ്യമന്ത്രിയുമായി വ്യാപാരികളുടെ ചർച്ച ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE