കൊച്ചി: സാങ്കേതിക സർവകാശാലയിൽ(കെടിയു) നിരാഹാര സമരവുമായി കെഎസ്യു. സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.
വൈസ് ചാൻസലർ ചർച്ചക്ക് തയ്യാറാകുന്നത് വരെ നിരാഹാരം തുടരും. ഇതിനിടെ സാങ്കേതിക സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് കെഎസ്യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.
Read Also: കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ തട്ടിപ്പ്; ഭരണസമിതി പിരിച്ചു വിട്ടു