കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തളങ്കര തെരുവത്തെ അബ്ദുൾ ബഷീറാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
ഇന്നലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരെയാണ് കാസർഗോഡ് വനിതാ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണയാണ് പ്രതികള്‍ പീഡിപ്പിച്ചത്.
അഞ്ചാം ക്ളാസുകാരിയായ പെണ്‍കുട്ടിയെ അനുജനോടൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് കേസിലെ പ്രതികളിലൊരാളായ അബ്ബാസ് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേമാക്കിയപ്പോഴാണ് പല തവണയായി നിരവധി പേർ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത്. അതേസമയം കേസിൽ ഇനിയും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
Malabar News: വാക്സിന് വിതരണം കാര്യക്ഷമമല്ല; ഡിഎംഒ ഓഫിസ് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്







































