ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 19.22 കോടി പിന്നിട്ടു. മഹാമാരി മൂലം 41 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 17.49 കോടി ആളുകള്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയതായി വേൾഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണവും റിപ്പോര്‍ട് ചെയ്തത്. ഇതുവരെ യുഎസില്‍ 6.25 ലക്ഷം പേരാണ് മരണമടഞ്ഞത്.
മരണസംഖ്യയില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.43 ലക്ഷത്തിലേറെ പേരാണ് ഇതുവരെ മരിച്ചത്. 19,419,741 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധ റിപ്പോർട് ചെയ്തത്. 18124621 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3.12 കോടി പിന്നിട്ടു. നിലവില്‍ 4.13 ലക്ഷം പേർ ചികിൽസയിലുള്ള രാജ്യത്തെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്.
Most Read: തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്മീർ പോലീസ്