ബംഗളൂരു: കർണാടകയിൽ ബാസവരാജ് ബൊമ്മെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് നാലിന്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴു പേരാണ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. ബിഎസ് യെദിയൂരപ്പ രാജിവെച്ചതോടെയാണ് പുതിയ മന്ത്രിസഭക്ക് കളമൊരുങ്ങിയത്.
തുടർന്ന് യെദിയൂരപ്പയുടെ അടുത്ത അനുയായി ബാസവരാജ് ബൊമ്മെ കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിയായി അധികാരമേറ്റു. മന്ത്രിസഭ വിപുലീകരണത്തിന്റെ ഭാഗമായി ബാസവരാജ് തിങ്കളാഴ്ച ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് യാതൊരു പട്ടികയും തന്റെ പക്കൽ ഇല്ലെന്നും കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും ബൊമ്മെ വ്യക്തമാക്കി.
Read also: രാജ്യത്തെ കോവിഡ് വാക്സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി