കർണാടകയിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്

By Syndicated , Malabar News
basavaraj-bommai-about-anti-conversion-law
Ajwa Travels

ബംഗളൂരു: കർണാടകയിൽ ബാസവരാജ് ബൊമ്മെ മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ആഗസ്‌റ്റ് നാലിന്. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴു പേരാണ് ബുധനാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുക. ബിഎസ് യെദിയൂരപ്പ രാജിവെച്ചതോടെയാണ് പുതിയ മന്ത്രിസഭക്ക് കളമൊരുങ്ങിയത്.

തുടർന്ന് യെദിയൂരപ്പയുടെ അടുത്ത അനുയായി ബാസവരാജ് ബൊമ്മെ കഴിഞ്ഞ ബുധനാഴ്‌ച മുഖ്യമന്ത്രിയായി അധികാരമേറ്റു. മന്ത്രിസഭ വിപുലീകരണത്തിന്റെ ഭാഗമായി ബാസവരാജ് തിങ്കളാഴ്‌ച ഡെൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച്‌ യാതൊരു പട്ടികയും തന്റെ പക്കൽ ഇല്ലെന്നും കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും ബൊമ്മെ വ്യക്‌തമാക്കി.

Read also: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE