ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുടെ ആക്രമണം. ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് സംഭവം നടന്നത്. സുരക്ഷാ സേനക്ക് നേരെ എറിഞ്ഞ ഗ്രനേഡ് റോഡരികിൽ വച്ച് പൊട്ടി തെറിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 2.40ഓടെയാണ് ഒരാൾ എസ്എസ്ബിയുടെ (സശസ്ത്ര സീമാ ബൽ) ബങ്കർ ലക്ഷ്യമാക്കി ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്, എന്നാൽ ലക്ഷ്യം തെറ്റി ഇത് റോഡരികിലേക്ക് വീണതോടെ വഴി യാത്രക്കാർക്ക് പരിക്കേറ്റു; സിആർപിഎഫ് ഡിഐജി കിഷോർ പ്രസാദ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയാകെ സുരക്ഷാ സേനയുടെ നേതൃത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read Also: ‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി