ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 7 പേർക്ക് പരിക്ക്

By Staff Reporter, Malabar News
srinagar-terrosrist-attack
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുടെ ആക്രമണം. ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് സംഭവം നടന്നത്. സുരക്ഷാ സേനക്ക് നേരെ എറിഞ്ഞ ഗ്രനേഡ് റോഡരികിൽ വച്ച് പൊട്ടി തെറിക്കുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 2.40ഓടെയാണ് ഒരാൾ എസ്എസ്ബിയുടെ (സശസ്‌ത്ര സീമാ ബൽ) ബങ്കർ ലക്ഷ്യമാക്കി ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്, എന്നാൽ ലക്ഷ്യം തെറ്റി ഇത് റോഡരികിലേക്ക് വീണതോടെ വഴി യാത്രക്കാർക്ക് പരിക്കേറ്റു; സിആർപിഎഫ് ഡിഐജി കിഷോർ പ്രസാദ് അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയാകെ സുരക്ഷാ സേനയുടെ നേതൃത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Read Also: ‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE