ചെന്നൈ: നികുതി ഇളവ് ആവശ്യപ്പെട്ട് തമിഴ് നടൻ സൂര്യ നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷങ്ങളിലെ നികുതിയിൻമേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു സൂര്യയുടെ ഹരജി.
2011ലാണ് ആദായ നികുതി വകുപ്പ് നടനോട് മൂന്ന് കോടിയിലധികം രൂപ അടക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യമാണ് വിധി പുറപ്പെടുവിച്ചത്.
നേരത്തെ തമിഴ് നടൻമാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്. പണക്കാര് നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത് എന്തിനാണ്. 50 രൂപക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ട പൗരന്മാര് വരെ നികുതി കൃത്യമായി അടക്കുന്നുണ്ട്. അവരാരും ഇളവ് തേടി കോടതിയിലേക്ക് വരുന്നില്ലല്ലോ എന്നായിരുന്നു ധനുഷിന്റെ ഹരജി പരിഗണിക്കവേ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യത്തിന്റെ പരാമർശം.
Also Read: കാബൂള്‍ വിമാനത്താവളം തുറന്നു; ഇന്ത്യക്കാരെ ഉടന്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ