ചണ്ഡീഗഡ്: കർഷക പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അനിശ്ചിതമായി റോഡുകൾ ഉപരോധിക്കാൻ ആർക്കും അവകാശമില്ല. കർഷകരെ അതിക്രമങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്നും ഖട്ടാർ പറഞ്ഞു. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് അതിക്രമങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം.
കർണാലിലെ പോലീസ് നടപടിയിൽ ആയുഷ് സിൻഹക്ക് എതിരായി ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് പറഞ്ഞെങ്കിലും പോലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ഖട്ടാർ സ്വീകരിച്ചത്. ക്രമസമാധാനം ഉറപ്പാക്കാനാണ് പോലീസ് നടപടിയെന്നാണ് സർക്കാരിന്റെ വാദം. അതേസമയം പ്രതിഷേധിച്ച കർഷകർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
Read also: ശക്തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ്