കടയുടമയെ ആക്രമിച്ച് കവർച്ച; പിന്നിൽ എട്ടംഗ സംഘമെന്ന് പോലീസ്

By Trainee Reporter, Malabar News
kgf resume gold mining operations
Rep. Image
Ajwa Travels

കോഴിക്കോട്: നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടമയെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ കേസ് അന്വേഷണം മുന്നോട്ട് പോകുന്നത്. നാല് ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് കവർച്ചയ്‌ക്ക് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി 10.30ഓടെ കോഴിക്കോട് തളി ക്ഷേത്രത്തിനടുത്താണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ബൈക്കുകളിലെത്തിയ സംഘം നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാൻ അലിയെ ആക്രമിച്ച ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നു.

റംസാൻ അലിയിൽ നിന്ന് 1.2 കിലോഗ്രാം സ്വർണമാണ് കവർന്നത്. നഗരത്തിലെ ഒരു ജ്വല്ലറിക്ക് വേണ്ടി തയ്യാറാക്കിയ സ്വർണക്കട്ടികളാണ് സംഘം കവർന്നത്. പ്രതികൾ ഒളിവിലാണ്. കോഴിക്കോട് ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Read Also: വന്യജീവികളെ തുരത്താൻ ഒഡിഷ മോഡൽ പ്രതിരോധം; വയനാട്ടിൽ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE