കൊച്ചി: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച്. എല്ലാ ജില്ലകളിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തണമെന്ന് മേധാവി എസ് ശ്രീജിത്ത് ഉത്തരവിട്ടു.
സംസ്ഥാനത്തെ വനഭൂമി, സംരക്ഷിത വനഭൂമി, തോട്ടഭൂമി, മിച്ചഭൂമി, പുറമ്പോക്ക് എന്നിവിടങ്ങളിൽ നടന്ന മരംമുറികൾ സംഘം അന്വേഷിക്കും. മലപ്പുറം, കോട്ടയം, തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാർക്കാണ് മേൽനോട്ട ചുമതല. 14 ഡിവൈഎസ്പിമാരും 25 ഇൻസ്പെക്ടർമാരും വിവിധ ജില്ലകളിലെ സംഘത്തിലുണ്ടാകും.
പൊതുജനങ്ങളിൽ നിന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അനധികൃത മരംമുറി നടന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നടക്കുന്ന ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലകളിൽ നടക്കുന്ന അന്വേഷണം.
Also Read: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന യുവാവിന് അഞ്ച് വര്‍ഷം തടവ്