സംസ്‌ഥാനത്തെ 11 റിലേ കേന്ദ്രങ്ങള്‍ ദൂരദര്‍ശന്‍ പൂട്ടുന്നു

By Staff Reporter, Malabar News
doordarshan

തിരുവനന്തപുരം: ദൂരദര്‍ശന്‍ കേരളത്തിലെ 11 റിലേ കേന്ദ്രങ്ങള്‍ പൂട്ടുന്നു. ഡിജിറ്റല്‍ ആകുന്നതിന്റെ ഭാഗമായാണ് നീക്കം.

ഭൂതല സംപ്രേക്ഷണം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ സംസ്‌ഥാനത്തിനി തിരുവനന്തപുരത്തെ ദൂരദര്‍ശന്‍ കേന്ദ്രം മാത്രമാകും ഉണ്ടാവുക.

കാഞ്ഞങ്ങാട്, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട റിലേ സ്‌റ്റേഷനുകള്‍ക്ക് ഒക്‌ടോബര്‍ 31ഓടെ പൂട്ടുവീഴും. അതേസമയം അട്ടപ്പാടി, കൽപ്പറ്റ, ഷൊര്‍ണൂര്‍ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ അടുത്തവര്‍ഷം മാര്‍ച്ച് 31നും പൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Most Read: അതിർത്തിയിലെ ചൈനയുടെ നീക്കം; നേരിടാൻ തയ്യാറായി ഇന്ത്യൻ സേന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE