അതിർത്തിയിലെ ചൈനയുടെ നീക്കം; നേരിടാൻ തയ്യാറായി ഇന്ത്യൻ സേന

By News Desk, Malabar News
Indian army ladakh_Malabar news
Ajwa Travels

ഡെൽഹി: അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്‌ജമായി തുടരാൻ ഇന്ത്യന്‍ സേന. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്‌ഥാപിക്കുന്ന പശ്‌ചാത്തലത്തിലാണ് തീരുമാനം.

അതിര്‍ത്തി മേഖലയിലെ ആയുധ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ പ്രഹര ശേഷിയുള്ള പടക്കോപ്പുകള്‍ എല്ലായിടത്തും എത്തിക്കാനും ഇന്ത്യന്‍ സേന നടപടികള്‍ ഊര്‍ജ്‌ജിതമാക്കി. അതിര്‍ത്തിയില്‍ എല്ലായിടങ്ങളിലും ചൈന ഗ്രൂപ്പ് ടെന്റുകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. കൂടുതല്‍ മുന്നേറ്റ മേഖലകളില്‍ ചൈനയുടെ ടെന്റ് നിര്‍മാണം പുരോഗമിക്കുകയാണ്.

സൈനിക തല ചര്‍ച്ചയില്‍ സമാധാനം പറയുന്ന ചൈന ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ മേഖലയില്‍ നിന്ന് പിൻമാറ്റം ഉദ്ദേശിച്ചുകൊണ്ട് അല്ലെന്ന് ഇന്ത്യ മനസിലാക്കുന്നു. ബോഫോഴ്‌സ് പീരങ്കികളും റോക്കറ്റ് വിന്യാസവും എം.777 അള്‍ട്രാ ലൈറ്റ് ഹൗസിറ്റാഴ്‌സും ഇന്ത്യ പിന്‍വലിക്കില്ല.

റഫാല്‍ വിമാനങ്ങള്‍ അടക്കമുള്ളവയുടെ സേവനവും ഏത് സമയവും ലഭ്യമാക്കാന്‍ പാകത്തിലാണ് ഇപ്പോള്‍ തന്നെ ക്രമീകരിച്ചിട്ടുള്ളത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വീഴ്‌ചയില്ലാത്ത തയ്യാറെടുപ്പുകള്‍ ഇന്ത്യ തുടരുന്നതായി സൈനിക വൃത്തങ്ങളും സ്‌ഥിരീകരിക്കുന്നു.

അതേസമയം ടെന്റുകളുടെ നിര്‍മാണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ചൈനയുടെ നിലപാട്. പ്രാഥമികമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ടെന്റുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മറ്റൊരു ലക്ഷ്യവും അതിനു പിന്നിലില്ലെന്നും ചൈന വ്യക്‌തമാക്കുന്നു.

Kerala News: മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE