തിരുവനന്തപുരം: മഴക്കെടുതി കാരണം എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഈ മാസം 20, 22 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റർ ബി ടെക്, ബി ആർക്, ബി എച്എംസിടി, ബി ഡെസ് പരീക്ഷകളാണ് ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്നത്.
മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിൽ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു. ഒക്ടോബർ 21 (വ്യാഴം), ഒക്ടോബർ 23 (ശനി) ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Malabar News: പാലക്കാട് കനത്ത മഴ; മറ്റ് വടക്കൻ ജില്ലകളിൽ മഴയ്ക്ക് ശമനം