വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയി; കാറിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടി

By Trainee Reporter, Malabar News
cannabis seized in palakkad
Ajwa Travels

പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് ചാക്കുകളിൽ നിന്നായി നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്‌‌ക്കിടെയാണ് സംഭവം. അമിത വേഗത്തിൽ പോയ കാർ ടാങ്കറിലും ബൈക്കിലും ഇടിച്ചിരുന്നു. സംഭവത്തിൽ രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌.

അമിതവേഗത്തിൽ ഓടുന്നതിനിടെ ടാങ്കറിലും ബൈക്കിലും ഇടിച്ച് കാറിന്റെ ടയർ പൊട്ടിയിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചു നിന്ന കാർ എക്‌സൈസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. കാറിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.

അപകടത്തിൽപെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്. നാല് ചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സെൽ ആണ് പരിശോധന നടത്തിയത്. അതേസമയം, അപകടത്തിൽപെട്ട പ്രതികളുടെ പരിക്ക് ഗുരുതരമല്ല.

Most Read: റാഗിങ്ങിന്റെ പേരിൽ ക്രൂരമർദ്ദനം; വിദ്യാർഥി ബോധരഹിതനായത് മണിക്കൂറുകളോളം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE