ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

By Desk Reporter, Malabar News

കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ രണ്ട് പ്രതികൾക്കു കൂടി കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി പിവൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും ഓരോരുത്തരും 37,500 രൂപ കെട്ടിവെക്കണം എന്നുമുള്ള വ്യവസ്‌ഥയിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. നവംബർ 9നാണ് പ്രതികൾ മരട് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. രണ്ടാം പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേക്ക് മാറ്റി. കേസില്‍ പ്രതികളായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നവംബർ പത്തിന് ജാമ്യം ലഭിച്ചിരുന്നു.

ഇന്ധന വിലക്കയറ്റത്തിനെതിരെ എറണാകുളത്ത് നടത്തിയ റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തകർത്ത്.

Read also: മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE